🔴 BREAKING..

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകണം ഐ എൻ ടി യു സി സമരത്തിലേക്ക്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകണം ഐ എൻ ടി യു സി സമരത്തിലേക്ക്

വൈക്കം: തൊഴിലുറപ്പ് പദ്ധതിയിൽ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ മഹാത്മ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി വൈക്കം ബ്ലോക്ക് കമ്മറ്റി യോഗം തീരുമാനിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ശീതസമരമാണ് പാവപ്പെട്ട കുടുംബങ്ങളുടെ ജീവിത മാർഗ്ഗമായ ഈ പദ്ധതിയുടെ തകർച്ചക്ക് കാരണമെന്ന് യോഗം ആരോപിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് കൊണ്ടുവന്ന പദ്ധതി അട്ടിമറിക്കാനുളള നീക്കത്തിനെതിരെ ആഗസ്റ്റ് ആദ്യവാരം നടത്തുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ചും, കളക്ട്റേറ്റ് ധർണ്ണയും സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

 
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് യു. ബേബി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ്, ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.വി. സുരേന്ദ്രൻ, പി.വി. വിവേക്, കെ. സുരേഷ് കുമാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിമാരായ കെ.വി. ചിത്രാംഗദൻ, ജോർജ്ജ് വർഗ്ഗീസ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീജ ഹരിദാസ്, കെ.എൻ ദേവരാജൻ, ഔസേഫ് വർഗ്ഗീസ്, കുര്യാക്കോസ് തോട്ടത്തിൽ, അജയകുമാർ, സി.ജി ബിനു, രാജലക്ഷ്മി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു