Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

എറണാകുളം: കായംകുളം ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ പുതിയ കാല്‍നട പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു.

മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348), രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്‌സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. ഈ ട്രെയിനുകള്‍ക്ക് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്ന് ട്രെയിനുകള്‍ക്കും എറണാകുളം ജങ്ഷന്‍ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും