ത്രിതല പഞ്ചായത്ത് തെരത്തെുടുപ്പിൽ ജില്ലയിൽ മത്സരിക്കും-പി.ഡി.പി.

തലയോലപ്പറമ്പ്: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലാ ഇടങ്ങളിലും മത്സരിക്കുമെന്ന് പി.ഡി.പി. സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷാ മൗലവി പറഞ്ഞു. വർഗ്ഗീയതയും സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ് നിൽക്കുന്ന ഈ കാലഘട്ടത്തിൽ ജനസേവനം ജീവിത ദൗത്യമായി കണ്ട് പി.ഡി.പി. ജനങ്ങൾക്ക് ഒപ്പം ഉണ്ടാവുമെന്നും എന്നും അദ്ദേഹം പറഞ്ഞു. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നൊരുക്കം-2025 പരിപാടി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.ഡി.പി. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി വി.എം. അലിയാർ മുഖ്യ പ്രഭാഷണം നടത്തി.പാർട്ടി കേന്ദ്ര കമ്മറ്റിയംഗം എം.എസ്. നൗഷാദ്ഹാജി, എം.എ. അക്ബർ, ഒ.എ. സക്കരിയ, സക്കീർ കളത്തിൽ, പി.കെ. അൻസിം, അൻസർഷാ കുമ്മനം, ഷൗക്കത്താലി, സിയാദ് വൈക്കം, നൗഫൽ കീഴേടം, സഫറുള്ള ഖാൻ, നസീർ തലയോലപ്പറമ്പ്, ഷിഹാബ് തിരുവാതുക്കൽ, സലിം ചങ്ങനാശേരി തുടങ്ങിയവർ പ്രസംഗിച്ചു.