|
Loading Weather...
Follow Us:
BREAKING

തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കർപ്പൂരാദി അഷ്ടബന്ധകലശം: ബ്രഹ്മകലശം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കർപ്പൂരാദി അഷ്ടബന്ധകലശം: ബ്രഹ്മകലശം എഴുന്നളളിപ്പ് ഭക്തിനിർഭരമായി
തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശം എഴുന്ന്ളിപ്പ്

വൈക്കം: തലയാഴം തൃപ്പക്കുടം ശ്രീമഹാദേവ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്ന് വരുന്ന കർപ്പൂരാദി അഷ്ടബന്ധകലശത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ച രാവിലെ നടന്ന ബ്രഹ്മകലശം എഴുന്നളളിപ്പ് ഭക്തിനിർഭരമായി.
അഷ്ടബന്ധകലശ പന്തലിൽ 505 പരികലശങ്ങൾ പൂജിച്ച് പൂർത്തിയാക്കിയ ശേഷമാണ് ഭഗവാന് അഭിഷേകം ചെയ്യാനുളള ബ്രഹ്മകലശം തന്ത്രിമാർ ശ്രീകോവിലിലേക്ക് എഴുന്നളളിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, വാദ്യമേളങ്ങൾ, മുത്തുകുടകൾ എന്നിവ എഴുന്നളളിപ്പിന് അകമ്പടിയായി. നൂറ് കണക്കിന് ഭക്തർ ശിവസ്തുതികളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് എഴുന്നളളിപ്പിൽ പങ്കുചർന്നു. തന്ത്രി മനയത്താറ്റ്മന ദിനേശൻ നമ്പൂതിരി, മനയത്താറ്റുമന ആര്യൻ നമ്പൂതിരി, അനിൽ ദിവാകരൻ നമ്പൂതിരി, അജിതൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, രാഹുൽ ആര്യൻ നമ്പൂതിരി, ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികരായിരുന്നു. ഉപദേശക സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് പി.എസ്. അനിൽ, സെക്രട്ടറി ആർ. സുരേഷ്, കൺവീനർ മനോഹരൻ നായർ, സബ്ഗ്രൂപ് ഓഫീസർ എസ്. അനിൽകുമാർ, ശബരിമല പമ്പാഗണപതി ക്ഷേത്രം മുൻമേൽശാന്തി സുരേഷ്. ആർ. പോറ്റി എന്നിവർ നേതൃത്വം നൽകി.