|
Loading Weather...
Follow Us:
BREAKING

ടൗൺ ഹാൾ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

ടൗൺ ഹാൾ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം
ടൗൺ ഹാൾ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി വൈക്കം ടൗണിലെ 50 വർഷം പിന്നിട്ട വ്യാപാരികളെ ആദരിക്കുന്നു

വൈക്കം: ടൗൺ ഹാൾ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും, പ്രതിഭകളെ ആദരിക്കലും, ദീർഘകാലത്തെ സേവന മികവുളള വൈക്കം ടൗണിലെ വ്യാപാരികളെ ആദരിക്കലും നടത്തി. പി.എൻ. താജുദീൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഷാജി, വൈസ് പ്രസിഡന്റ് വി.എൻ. ഗോപകുമാർ, വി.എസ്. ശിവപ്രസാദ്, എം.ആർ. അനിൽകുമാർ, ഷാജിത നിസാർ, ഗീത ഹരി, ഷാജി വല്ലൂത്തറ, അഡ്വ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയംനേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. വൈക്കം ടൗണിൽ, വ്യാപാര രംഗത്ത് 50 വർഷം പിന്നിട്ട ശിവൻ അറയ്ക്കൽ, ബാബു ദീപൂസ്, കോടർ ജയൻ എന്നിവരെ ആദരിച്ചു.