🔴 BREAKING..

ടി.വി.പുരം കണ്ണുകെട്ടുശ്ശേരി എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ രാമായണ പാരായണം നടത്തി

ടി.വി.പുരം കണ്ണുകെട്ടുശ്ശേരി എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ രാമായണ പാരായണം നടത്തി
രാമായണ മാസം ആചരണത്തിന്റെ ഭാഗമായി ടി.വി.പുരം കണ്ണുകെട്ടുശ്ശേരി എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖണ്ഡ രാമായണ പാരായണം

വൈക്കം: ടി.വി.പുരം കണ്ണുകെട്ടുശ്ശേരി എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരുന്ന കർക്കിടക മാസം  രാമായണ മാസം  ആചരണത്തിന്റെ ഭാഗമായി അഖണ്ഡ രാമായണ പാരായണം സംഘടിപ്പിച്ചു. പുലർച്ചെ 5.30ന് ആരംഭിച്ച പാരായണം രാത്രി 9 ന് ശ്രീരാമപട്ടാഭിഷേത്തോടെ പര്യവസാനിച്ചു. വൈക്കം ഉണ്ണികൃഷ്ണൻ പാരായണത്തിന് മുഖ്യ ആചാര്യനായി. അശോക് കുമാർ ഗൗരി സദനം, ശെൽവരാജ് വെള്ളക്കാട്ട്, വിജയവിക്രമൻ വടക്കേ മഠം, ചെല്ലമ്മ ഏലുക്കാട്ട്, ശ്രീകുമാരി ഓണാട്ട് തുടങ്ങിയവർ സഹ ആചാര്യന്മാരായി. കരയോഗം ഭാരവാഹികൾ, വനിതാ സമാജം അംഗങ്ങൾ തുങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.