ടി.വി. പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ്.ബി.ഐ. ബ്രാഞ്ച് കൊട്ടരപ്പള്ളിയിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി
വൈക്കം: ടി.വി. പുരം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് കൊട്ടാരപ്പള്ളി ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനോജ് കുമാര്‍ പത്ര നിര്‍വഹിച്ചു. വൈക്കം മൂത്തേടത്തുകാവ് റോഡില്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിന് മുന്നിലാണ് കൂടുതല്‍ സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍.ബി.ഒ റീജിയണല്‍ മാനേജര്‍ ജിഷ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, മെമ്പര്‍മാരായ സീമ സുജിത്ത്, എ. തങ്കച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, സീനിയര്‍ അസിസ്റ്റന്റ് പി. രാജശേഖരന്‍, എസ്.ബി.എസ്.യു. വൈസ് പ്രസിഡന്റ് എസ്. ഹരി, ബ്രാഞ്ച് മാനേജര്‍ ആര്‍. നവീന്‍, ജെപി വാതപ്പള്ളി, രാജഗോപാലന്‍ നായര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ സൗമ്യ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.