Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

അന്താരാഷ്ട്ര ചക്ക ദിനം: പ്ലാവ് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങി ഉദയനാപുരം പഞ്ചായത്ത്

അന്താരാഷ്ട്ര ചക്ക ദിനം: പ്ലാവ് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങി ഉദയനാപുരം പഞ്ചായത്ത്

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ പ്ലാവ് കൃഷി വ്യാപിപ്പിക്കാനും ചക്കയുടെ മൂല്യ വർദ്ധിത ഉൽപ്പന്ന യൂണിറ്റ് സ്ഥാപിക്കാനും തീരുമാനം. അന്താരാഷ്ട്ര ചക്ക ദിനത്തോടനുബന്ധിച്ചാണ് ഉദയനാപുരം പഞ്ചായത്തിന്റെ ഈ പ്രഖ്യാപനം ഉണ്ടായത്. പഞ്ചായത്തിൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ പ്ലാവ് വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കെ.ജി രാജു നിർവ്വഹിച്ചു. മികച്ച രീതിയിൽ പ്ലാവ് കൃഷി ചെയ്യുന്ന കുര്യാക്കോസ് ചിറയിലിൻ്റെ കൃഷിസ്ഥലത്ത് വിയറ്റ്നാം ഏർലി പ്ലാവിൻ തൈകൾ നട്ടാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി പ്ലാവ് കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തിയത്.

വിദേശത്തും നാട്ടിലും ചക്കയ്ക്ക് വലിയ വിപണി സാദ്ധ്യതയുള്ളതിനാൽ കുടുംബശ്രീയുമായി ചേർന്ന് മൂല്യ വർദ്ധിത ഉല്പന്ന യൂണിറ്റ് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ കമ്മറ്റി ചെയർമാൻ കെ. ദീപേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആജിഷാ ഉദയകുമാർ, വി. ബിൻസ്, പി.ഡി. ജോർജ്, മിനി മനയ്ക്കൽ പറമ്പിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും