ഉദയനാപുരം പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് തുടക്കമായി
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ വ്യക്തിഗത ഉണഭോക്തക്കളെ തിരഞ്ഞെടുക്കാനുള്ള ഗ്രാമസഭകൾക്ക് തുടക്കമായി. 2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകളാണ് തുടങ്ങിയത്. 13-ാം വാർഡിലെ ഗ്രാമസഭ നക്കംതുരുത്ത് ജുമാ മസ്ജിത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. വാർഡ് പഞ്ചായത്ത അംഗം ടി.പി രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വി. ബിൻസ്, വി.ഡി. ജോർജ്, ആജിഷാ ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തിൻ്റെ 31 വ്യക്തിഗത പദ്ധതികൾക്കും ബ്ലോക്ക് പഞ്ചായത്തിൻ്റെ 14 പദ്ധതികൾക്കുമുള്ള ഗുണഭോക്താക്കളെ ഗ്രാമസഭയിൽ തെരഞ്ഞെടുത്തു. പഞ്ചായത്തിൻ്റെ 18 വാർഡുകളിലേയും ഗ്രാമസഭകൾ ഈ മാസം 26 ന് പൂർത്തിയാകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു.
Comments ()