സർഗ്ഗാത്മകതയുടെ സംഗമവേദി
വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഒ.സി മാധവൻ മെമ്മോറിയൽ വായനശാലയിൽ പഞ്ചായത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗാത്മകതയുടെ സംഗമവേദിയുടെ പ്രതിവാര സാംസ്കാരിക പരിപാടി നടന്നു.

ചടങ്ങിൽ വൈക്കപ്രയാർ സ്വദേശി രാജി മനോജിൻ്റെ 'എന്നിൽ ഇതൾ വിരിഞ്ഞ സുമങ്ങൾ' എന്ന കവിതാ സമാഹാരം ലൈബ്രറിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, എഴുത്തുകാരായ ആൻസി മനോജ്, ഈശ്വരി അജി, ജനപ്രതിനിധികളായ പി.വി. പുഷ്ക്കരൻ, കെ. ദീപേഷ്, രഞ്ജനാ സുനിൽ, ഗീതാ ഷാജി, ലൈബ്രറേറിയൻ സന്ധ്യാ മോൾ എന്നിവർ പങ്കെടുത്തു.
Comments ()