യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി തലയാഴം മണ്ഡലത്തില്‍ വാഹന പ്രചരണജാഥ നടത്തി
വൈക്കം: വൈക്കം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബിനിമോന്റെ വിജയത്തിനായി തലയാഴം പഞ്ചായത്ത് മേഖല കേന്ദ്രീകരിച്ച് വാഹന പ്രചരണജാഥ നടത്തി.
തോട്ടകം കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട പ്രചരണ ജാഥ കെ.പി.സി.സി സെക്രട്ടറി അനില്‍ ബോസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി. പോപ്പി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ. ബിനിമോന്‍, തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വീനര്‍ ബി. അനില്‍കുമാര്‍, പി.എന്‍ ബാബു, അഖില്‍ കുര്യന്‍, അബ്ദുള്‍ സലാം, ജി. രാജീവ്, യു.ബേബി, പി.വി വിവേക്, തലയോലപറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ ഷിജു, കൊച്ചുറാണി ബേബി, സിനി സലി, ലളിതാ അജാമള്‍, സിനി രാജീവ് എന്നിവര്‍ പ്രസംഗിച്ചു. പ്രചരണജാഥക്ക് തലയാഴം മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
Comments ()