വാഹന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു
വൈക്കം: സ്കൂട്ടർ മോഷണ കേസ് പ്രതിയെ വൈക്കം പോലീസ് പിടിച്ചപ്പോൾ കിട്ടിയത് മറ്റൊരു മോഷണ ബൈക്കുമായി.
ചെമ്മനത്തുകര ഭാഗത്ത് ഉപേക്ഷിച്ച സ്കൂട്ടർ കണ്ടത് അന്വേഷിച്ച വൈക്കം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ശ്രീ ജോവിനും ജോസ് മാത്യുവിനുമാണ് ഈ അനുഭവം. ചെമ്മനത്തുകരയിൽ കണ്ട സ്കൂട്ടറിനെ പറ്റിയുള്ള അന്വേഷണത്തിൽ തൃശൂർ നെടു പുഴയിൽ നിന്ന് മോഷണം പോയ സ്കൂട്ടറെന്നും മോഷ്ടാവ് ചെമ്മനത്ത്കര സ്വദേശി എന്നും മനസ്സിലാക്കി. തുടർന്ന് മോഷ്ടാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇയാൾ തലയോലപ്പറമ്പ് മൈ സിനിമാസിന് സമീപം ഉണ്ടെന്ന് മനസ്സിലാക്കിയത്. അങ്ങനെ ശ്രീജോവും ജോസ് മാത്യുവിനുമൊപ്പം നെടുപുഴ പോലീസും എത്തി മോഷ്ടാവിനെ പിടികൂടിയപ്പോഴാണ് മോഷ്ടിച്ച മറ്റൊരു ബൈക്കും ആയിട്ടാണ് ഇയാൾ അവിടെ ഉള്ളത് എന്ന് കണ്ടത്. ചെമ്മനത്തുകര പുത്തൻ പറമ്പിൽ വി.പി. അർജുൻ എന്ന 23 കാരനാണ് ഇങ്ങനെ വൈക്കം പോലീസിന്റെ പിടിയിലായത്. ബൈക്ക് ചാലക്കുടിയിൽ നിന്ന് ഇയാൾ കടത്തിയതാണ് അർജ്ജുൻ ഇതിനു മുമ്പും മോഷണക്കേസിൽ പ്രതിയായിട്ടുള്ളതാണ്. സ്കൂട്ടർ മോഷണ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന തൃശ്ശൂർ നെടുപുഴ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. മോഷണ വാഹനങ്ങൾ തലയോലപ്പറമ്പ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു.