Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ആഞ്ജനേയമഠം ദേവീക്ഷേത്രത്തില്‍ വടക്കുപുറത്ത് വലിയഗുരുതി ഭക്തിസാന്ദ്രം

ആഞ്ജനേയമഠം ദേവീക്ഷേത്രത്തില്‍ വടക്കുപുറത്ത് വലിയഗുരുതി ഭക്തിസാന്ദ്രം
കൊച്ചങ്ങാടി ആഞ്ജനേയമഠം ദേവീക്ഷേത്രത്തില്‍ നടന്ന വടക്കുപുറത്ത് വലിയഗുരുതിയുടെ ചടങ്ങുകള്‍ ക്ഷേത്രം മേല്‍ശാന്തി പ്രവീക്ഷിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്നു

വൈക്കം: കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ആഞ്ജനേയ ദേവീ ക്ഷേത്രത്തില്‍ ദേവിക്ക് പൊങ്കാല സമര്‍പ്പണവും വടക്കുപുറത്ത് വലിയഗുരുതിയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ നടത്തിയ വടക്കുപുറത്ത് വലിയഗുരുതിയുടെ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പ്രവീക്ഷിന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. രാവിലെ ഗണപതിഹോമം, അഭിഷേകം, പ്രത്യേക പൂജകള്‍, എന്നിവ നടത്തി. കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച ഗുരുതി കളത്തില്‍ ഭഗവതിയെ പ്രകീര്‍ത്തിച്ചുക്കൊണ്ടുള്ള ദീപാരധന പൂജകള്‍ നടത്തി. വൈകിട്ട് ഗണപതിഹോമവും, ലളിതാസഹസ്ര നാമാര്‍ച്ചനയും, വിശേഷാല്‍ ദീപരാധനയും നടത്തി. നൂറുക്കണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച് കൈകൂപ്പി നിന്നു. ഗുരുതിക്കുശേഷം നട അടക്കുന്ന ആചാരമാണ് ഇവിടെ. 12ന് നടതുറന്ന് നിത്യ പൂജകള്‍ തുടങ്ങും. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ. പ്രകാശന്‍, സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, പി.കെ. രാജന്‍, സുരേഷ് ചിങ്ങറോത്ത്, രമ മനോഹരൻ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും