🔴 BREAKING..

വൈക്കത്തഷ്ടമി: ഡിസംബർ 12 ന്

വൈക്കത്തഷ്ടമി: ഡിസംബർ 12 ന്

വൈക്കത്തഷ്ടമി കേരളത്തിലെ ഏറ്റവും പുരാതനവും ഭക്തിപൂർണ്ണവുമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ ഒന്നാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വർഷംതോറും വൃഷ്ചിക മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി ദിനത്തിൽ നടക്കുന്നു. മഹാദേവനോടുള്ള ഭക്തിയും, നൂറ്റാണ്ടുകളുടെ പാരമ്പര്യവും, സമ്പന്നമായ സംസ്കാരവും ഒരുമിക്കുന്ന ഉത്സവമാണിത്.

ഉത്സവം 12 ദിവസം നീണ്ടുനിൽക്കും. കൊടിയേറ്റോടെ ഉത്സവത്തിനു തുടക്കമാകും. ദിവസവും പ്രത്യേക പൂജകളും, ശ്രീബലി, വഴിപാട്, പഞ്ചവാദ്യം, കലാപരിപാടികൾ എന്നിവ നടക്കും. ഏഴാം ദിനത്തിലെ ഋഷഭവാഹനം എഴുന്നള്ളത് ദർശന പ്രാധന്യം ഉള്ളതാണ്

അഷ്ടമി ദിവസമാണ് ഉദയാനപുരത്തപ്പന്റെ വരവ് . വൈകുന്നേരം നടക്കുന്ന ആഷ്ടമി വിളക്കിന് ദേശദേവതയായ മൂത്തേടത്തു കാവ് ഭഗവതിയും ഇതര ക്ഷേത്രങ്ങളിലെ ദേവീദേവന്മാരും എഴുന്നെള്ളിയെത്തും.