വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്റെറി സ്കൂൾ ഇനി ആൺകുട്ടികൾക്കും സ്വന്തം

വൈക്കം: ഇനി മുതൽ വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്റെറി സ്കൂൾ ആൺകുട്ടികൾക്കും സ്വന്തം.പി ടി എ യുടെയും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റിയുടെയും ആവശ്യപ്രകാരം വൈക്കത്തെ ഈ പെൺപള്ളികൂടത്തിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകണമെന്ന് മുൻസിപ്പൽ കൗൺസിൽ അംഗീകാരം നൽകുകയും തുടർന്ന് സർക്കാരിലേക്ക് നിവേദനമായി സമർപ്പിക്കുകയും ചെയ്തതിൻ്റ അടിസ്ഥാനത്തിലാണ് ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് നൽകിയത്. 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയാണ് ആൺ കുട്ടികൾക്ക് കൂടി സ്കൂളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ വിദ്യാലയം ആരംഭിച്ചതുമുതൽ ഇവിടെ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. വൈക്കം ഗവണ്മെൻ്റ് ബോയിസ് ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ വർഷം പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചിരുന്നത് ഗേൾസ് ഹൈസ്കൂളിൻ്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പിടിഎയും എസ് എം സി യും നഗരസഭയും സംയുക്തമായി ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. ആൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുമ്പോൾ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും സ്ക്കൂളിൽ ഒരുക്കിയിട്ടുണ്ട്