Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കം ഹെൽത്തി കേരള ക്യാമ്പയിന് തുടക്കമായി

വൈക്കം ഹെൽത്തി കേരള ക്യാമ്പയിന് തുടക്കമായി
ഹെൽത്തി കേരള വൈബ് ഫോർ വെൽനസ് ക്യാമ്പയിന്റെ വൈക്കം നിയോജകമണ്ഡലം തല പരിപാടി സി. കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹെൽത്തി കേരള വൈബ് ഫോർ വെൽനസ് ക്യാമ്പയിന്റെ വൈക്കം നിയോജകമണ്ഡലം തല പരിപാടി സി. കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ പാചക വിധികൾ അടങ്ങിയ ലഘു കൈപുസ്തകം "ആയുർ രുചി" യുടെ പ്രകാശനം എം. എൽ. എ നിർവ്വഹിച്ചു. ടി. വി. പുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, ടി.വി. പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിയമ്മ അശോകൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ജീന തോമസ്, തലയാഴം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി. ബിന്ദു, കല്ലറ ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടിൻ്റു. കെ. ജോസഫ്, ടി.വി. പുരം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. കെ. ബേബി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നീതുമോൾ ധനീഷ്, ടി.വി. പുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ബിജു, വി.കെ. ശ്രീകുമാർ, ബിനി സുരേഷ്, മായാ റോയ്, ശ്രുതി രൂപേഷ് എന്നിവർ സംസാരിച്ചു.  കേരള സർക്കാർ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായിഹെൽത്തി ഫുഡ് എക്സ്പോ, തെറാപ്യൂട്ടിക് യോഗ, ജീവിതശൈലി രോഗനിർണയ ക്യാമ്പ്, ജീവിതശൈലി രോഗനിർണയ രക്ത പരിശോധന, മണ്ഡലത്തിലെ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിയന്ത്രണത്തിനായുള്ള യോഗ പരിശീലനം എന്നിവ നടന്നു. ടി വി പുരം, മറവന്തുരുത്ത് പഞ്ചായത്ത് യോഗ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച യോഗ ഡാൻസ് മുഖ്യ ആകർഷണമായിരുന്നു.  വൈക്കം ഗവൺമെൻറ് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ വി. അരുൺകുമാർ സ്വാഗതവും വൈബ് ഫോർ വെൽനസ് പരിപാടിയുടെ കൺവീനർ ഡോക്ടർ കെ. പ്രഹ്ലാദ് നന്ദിയും പറഞ്ഞു.