🔴 BREAKING..

വൈക്കം മഹാദേവക്ഷേത്രത്തിൽ സെപ്തംബർ 15 ന് ചെമ്പൈ സംഗീതോൽസവം നടക്കും

വൈക്കം മഹാദേവക്ഷേത്രത്തിൽ സെപ്തംബർ 15 ന് ചെമ്പൈ സംഗീതോൽസവം നടക്കും
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോൽസവ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചേർന്ന യോഗം ഗുരുവായൂർ ഭരണ സമിതിയംഗം മനോജ് ബി നായർ ഉൽഘാടനം ചെയ്യുന്നു

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിൽ സെപ്തംബർ 15 ന് ചെമ്പൈ സംഗീതോൽസവം നടത്തുന്നതിനുള്ള ഒരുക്കുങ്ങളാരംഭിച്ചു. ദേവസ്വം ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗം ഗുരുവായൂർ ദേവസ്വം ഭരണ സമിതിയംഗം മനോജ് ബി നായർ ഉൽഘാടനം ചെയ്തു.  സ്വാഗത സംഘം ചെയർമാൻ മുൻ എം എൽ.എ. കെ.അജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  വിവിധ സബ് കമ്മറ്റികളും രൂപികരിച്ചിട്ടുണ്ട്. സ്വാഗത സംഘം ഓഫിസ് ആഗസ്റ്റ് 23 ന് തുറക്കും. കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം കലാകാരൻമാർ സംഗീതോൽസവത്തിൽ പങ്കെടുക്കും. ചെമ്പൈ ഉപയോഗിച്ചിരുന്ന തംബുരു കലാമണ്ഡപത്തിൽ ഉണ്ടാവും. വൈസ് ചെയർമാൻ വി.ആർ. സി . നായർ, ഗായകൻ വി.ദേവാനന്ദ്, വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി.വി.നാരായണൻ നായർ, എ.ശ്രീകല, രേണുക രതീഷ് , പി.പി.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.