Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കം നഗരസഭയുടെ 27 വാർഡുകളിലും യോഗപരീശീലന ക്ലബ്ബുകൾ തുടങ്ങും

വൈക്കം നഗരസഭയുടെ 27 വാർഡുകളിലും യോഗപരീശീലന ക്ലബ്ബുകൾ തുടങ്ങും
യോഗാപരിശീലന ക്ലബ്ബുകളുടെ ഉദ്ഘാടനവും രേഖാ കൈമാറ്റവും നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടേയും വൈക്കം നഗരസഭയടേയും നേതൃത്വത്തിൽ നഗരസഭയുടെ 27 വാർഡുകളിലും യോഗപരീശീലന ക്ലബ്ബുകൾ തുടങ്ങാൻ നടപടിയായി. ഇതിന്റെ ഔദ്യോഗിക രേഖാകൈമാറ്റം ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. അരുൺകുമാറിന് നൽകി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഹാളിൽ സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ബോധവത്കരണവും സൗജന്യ ആയുർവേദ ഔഷധങ്ങളുടെ വിതരണവും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, കൗൺസിലർമാരായ അനീഷ്, അനൂപ്, അമ്പിളി, മാധുരി, സുശീല, രേണുക രതീഷ്, എ.സി. മണിയമ്മ, വിജിമോൾ എന്നിവർ പ്രസംഗിച്ചു. ആയുർവേദാശുപത്രിയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. സന്ധ്യ, ഡോ. ഗായത്രി, ഡോ. രവീണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യ ഔഷധ മരുന്നുകളും വിതരണം ചെയ്തു.