🔴 BREAKING..

വൈക്കം ഫൊറോന പളളി പ്രതിഷേധ റാലിയും സംഗമവും നടത്തി

വൈക്കം ഫൊറോന പളളി പ്രതിഷേധ റാലിയും സംഗമവും നടത്തി
വൈക്കം സെന്റ്‌ ജോസഫ് ഫൊറോന പളളിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലിയും സംഗമവും വികാരിഡോ. ഫാ. ബർക്കുമാൻസ് കൊടക്കൽ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജെയിലിലടച്ച സംഭവത്തിൽ വൈക്കം സെന്റ്.ജോസഫ് ഫൊറോന പളളിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പളളികവാടത്തിൽ സംഗമവും നടത്തി. ഫൊറോന പളളി വികാരിഡോ. ഫാ. ബർക്കുമാൻസ്‌ കോടക്കൽ സംഗമയോഗം ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജോസഫ്‌മേച്ചേരി, ട്രസ്റ്റിമാരായ മാത്യു കോടാലിച്ചിറ, മോനിച്ചൻ പെരുഞ്ചേരി, വൈസ് ചെയർമാൻ മാത്യു കൂടല്ലി, പാരിഷ് കൗൺസിൽ സെക്രട്ടറി സോണി പൂതവേലിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജപമാല ചൊല്ലി കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.