|
Loading Weather...
Follow Us:
BREAKING

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
അദ്വൈത്

വൈക്കം: ആപ്പാഞ്ചിറയിൽ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലായിരുന്ന കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശിയും കടുത്തുരുത്തി ഗവ. പോളിടെക്നിക്കിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ്​ വിദ്യാർഥിയുമായ അദ്വൈത് (18) ആണ് മരിച്ചത്. കഴിഞ്ഞ 9-ാം തീയ്യതി വൈകിട്ടാണ് അപകട. നിർത്തിയിട്ടിരുന്ന പെട്രോൾ കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കയറുന്നതിനിടെ 25000 കിലോ വോൾട്ട് കടന്നുപോകുന്ന ലൈനിൽനിന്നും ഷോക്കേൽക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം റെയിൽവേപ്പാല ത്തിന് താഴത്തുള്ള വഴിയിലൂടെ ട്രാക്ക് മുറിച്ച് കടക്കുന്നിടത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലൂടെ മറുസൈഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയിലാണ്  ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.