വൈക്കം താലൂക്ക് ഫാമിങ് മാര്‍ക്കറ്റിങ് സംഘത്തിന്റെ ലോണ്‍ട്രി ഉദ്ഘാടനം നാളെ
വൈക്കം: വൈക്കം താലൂക്ക് ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ പ്രഥമ സംരംഭമായ ക്ലീന്‍ 24 ലോണ്‍ട്രി സ്ഥാപനം നാളെ (13.09.2025) പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചുകവല-കച്ചേരിക്കവല റോഡില്‍ തിട്ടപ്പള്ളി ആര്‍ക്കേഡില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിക്കും. സംഘം പ്രസിഡന്റ് അഡ്വ. എം.എസ്. കലേഷ് അധ്യക്ഷത വഹിക്കും. സഹകരണസംഘം അസി. ഡയറക്ടര്‍ സി.എസ് പ്രിയ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.സി വിനോദ്, എം.ഡി ബാബുരാജ്, പി ശശിധരന്‍, പി.ഡി ഉണ്ണി, രൂപേഷ് ആര്‍. മേനോന്‍, എന്‍ അനില്‍ ബിശ്വാസ്, നിമ്മി ജെയിംസ്, മാത്യു കോടാലിച്ചിറ, കെ.വി പവിത്രന്‍, ആര്‍ സുരേഷ്, കെ പ്രിയമ്മ, പി സോമന്‍പിള്ള, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പ്രസംഗിക്കും.