വൈക്കം വ്യാപാര ഭവൻ ഉദ്ഘാടനം 21ന്

വൈക്കം: വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ അന്ധകാര തോടിന്റെ തീരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വൈക്കം വ്യാപാര ഭവൻ കെട്ടിട സമുച്ചയം 21ന് ഉദ്ഘാടനം ചെയ്യും.
രാവിലെ 11ന് നടക്കുന്ന സമ്മേളനം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം സി.കെ. ആശ എം എൽ എ നടത്തും. ശിലാഫലകം അനാച്ഛാദനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നടത്തും. വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ, ഏകോപന സമിതി ജനറൽ സെക്രട്ടറി എം.ആർ. റെജി, ട്രഷറർ പി.കെ. ജോൺ എന്നിവർ വിവിധ ചടങ്ങുകൾ നടത്തും. തുടർന്ന് സ്‌നേഹ വിരുന്നും നടക്കും.