വൈക്കത്ത് ബി.ജെ.പി പ്രവർത്തകർ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി

വൈക്കം: നഗരസഭയിലെ അഴിമതിയിൽ പ്രതിഷേധിച്ച ബിജെപി കൗൺസിലേഴ്‌സിനെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചു ബിജെപി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി അറയിൽ സമരം ഉത്ഘാടനം ചെയ്തു, വൈക്കം മണ്ഡലം പ്രസിഡന്റ് എം കെ മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ലാ സെക്രട്ടറിമാരായ രൂപേഷ് ആർ മേനോൻ, പി ആർ സുഭാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അമ്പിളി സുനിൽ, അരവിന്ദ് ശങ്കർ, വൈസ് പ്രസിഡണ്ട്മാരായ കെ ആർ രാജേഷ്, പ്രീജു കെ ശശി, വി ശിവദാസ്, കെ.ആർ സജീവ്, വിനൂബ് വിശ്വം, വൈക്കം ടൗൺ സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് സുധീഷ് ശിവൻ, വൈക്കം ടൗൺ നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ശിവ രാമകൃഷ്ണൻ നായർ മണ്ഡലം സെക്രട്ടറിമാരായ കെ ബി ഗിരിജാകുമാരി, സ്മിത സൈജു എന്നിവർ സംസാരിച്ചു