|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് എസ്.എൻ.ഡി.പി യോഗം യൂണിയൻ്റെ വൻ പ്രതിഷേധ പ്രകടനം

വൈക്കത്ത് എസ്.എൻ.ഡി.പി യോഗം യൂണിയൻ്റെ വൻ പ്രതിഷേധ പ്രകടനം
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള വർഗീയ പരാമർശങ്ങൾക്കെതിരെ വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം

വൈക്കം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള വർഗീയ പരാമർശങ്ങൾക്കെതിരെ വൈക്കത്ത് വൻ പ്രതിഷേധ പ്രകടനം. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമൂഹമാധ്യമങ്ങളിലൂടെ വർഗീയവാദിയായി മുദ്രകുത്താനുള്ള ഒരു ചാനലിന്റെ കുൽസിത നീക്കത്തിനെതിരെയും, അതിന് ഒത്താശ പാടിക്കൊണ്ട് ജനറൽ സെക്രട്ടറിയെ കരി ഓയിൽ ഒഴിക്കുവാനുള്ള യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ ആഹ്വാനത്തിനെതിരെയും വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ അഞ്ഞൂറിലധികം പ്രവർത്തകർ പങ്കെടുത്തു. 

4. 30 ന് വൈക്കം യൂണിയൻ ഓഫീസ് അകണത്തിൽ നിന്ന് പുറപ്പെട്ട  പ്രകടനം നഗരം ചുറ്റി യൂണിയൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ സമ്മേളനം നടന്നു. യൂണിയൻ പ്രസിഡന്റ്‌ പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെൻ, വൈസ് പ്രസിഡന്റ്‌ കെ.വി. പ്രസന്നൻ, യോഗം അസിസ്റ്ററ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്‌, യോഗം ഡയറക്ടർ രാജേഷ് മോഹൻ, യൂണിയൻ കൗൺസിലർമാരായ സെൻ സുഗുണൻ, എം.എസ്. രാധാകൃഷ്ണൻ, പി.എ. സതീശൻ, അഡ്വ. രമേഷ്. പി. ദാസ് പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങളായ പി.വി. വിവേക്, കെ.ആർ. പ്രസന്നൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ മനു ചെമ്മനാകരി, വനിതാ സംഘം പ്രസിഡന്റ്‌ ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.