🔴 BREAKING..

വൈക്കത്ത് കൈത്തറി ദിനാഘോഷവും തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി.

വൈക്കത്ത് കൈത്തറി ദിനാഘോഷവും തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൈത്തറി ദിനാഘോഷം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൈത്തറി ദിനാഘോഷം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കൈത്തറിദിനാഘോഷം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് സർക്കാർ ആശുപത്രിയുടെ സഹകരണത്തോടെ കൈത്തറി, നെയ്ത്തു തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ. സലില അധ്യക്ഷത വഹിച്ചു. കൈത്തറി സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെയും 2024-25 വർഷം ഏറ്റവും കൂടുതൽ കൈത്തറി യൂണിഫോം നെയ്തവരെയും കൂടുതൽ ഉദ്പാദനം നടത്തിയവരെയും കൂടുതൽ ദിവസം ജോലി ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ഗോപിനാഥൻ, ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം രാജലക്ഷ്മി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി. നമിത, ജൂനിയർ സഹകരണ ഇൻസ്പെക്ടർ(കൈത്തറി) ടി.എ. സൗമ്യ, വൈക്കം ഉപജില്ലാ വ്യവസായ ഓഫീസർ ബി. പ്രശാന്ത്, മറവൻതുരുത്ത് കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘം പ്രസിഡന്റ് ടി. അജയ്, വൈക്കം കൈത്തറി നെയ്ത്ത് സഹകരണസംഘം പ്രസിഡന്റ് എം. ശ്യാമിനി, ചങ്ങനാശ്ശേരി നെയ്ത്ത് സഹകരണസംഘം പ്രസിഡന്റ് ജെയിംസ് എന്നിവർ പങ്കെടുത്തു.