Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കത്ത് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു

എസ്. സതീഷ്കുമാർ

വൈക്കത്ത് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു

വൈക്കം: സംസ്ഥാന ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് കെ.എസ്.ആർ.ടി.സി വനിതാ സൗജന്യ യാത്രയ്ക്ക് തുടക്കമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ വനിതാ കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. വൈക്കത്ത് എട്ടുമണിയോടെ തന്നെ നൂറുകണക്കിന് ആളുകളാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഉദ്ഘാടന ചടങ്ങിനായി എത്തിയത്.

ഔദ്യോഗിക ചടങ്ങിൽ എം.എൽ.എ കെ. ബിനിമോൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ സർക്കാരിന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യങ്ങൾ മുഴങ്ങി. നഗരസഭാ അധ്യക്ഷൻ അബ്ദുസ്സലാം റാവുത്തറും മറ്റ് പഞ്ചായത്ത് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഇന്നുമുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ ഏഴുതരം സർവീസുകളിലാണ് വനിതകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്നത്. ആദ്യ യാത്രക്കാർക്ക് ബസ്സിൽ ലഡു വിതരണം ചെയ്താണ് കെ.എസ്.ആർ.ടി.സിയും യു.ഡി.എഫ് പ്രവർത്തകരും ആഹ്ലാദം പങ്കിട്ടത്.വൈക്കത്ത് ഉദ്ഘാടനശേഷം എം.എൽ.എ കെ. ബിനിമോൻ യാത്രയ്ക്ക് ഡബിൾ ബെൽ അടിച്ചു.

കെ.എസ്.ആർ.ടി.സി ഡ്രൈവർ ഷാജിമോനാണ് ആദ്യ സ്ത്രീ സൗജന്യ യാത്ര ബസ്സിന്റെ സാരഥിയായത്. വൈക്കത്ത് നിന്ന് വൈറ്റിലയ്ക്കുള്ള സൗജന്യ യാത്ര ബസ്സിന് കെ.എൻ ഷാജി മോൻ ആദ്യ സീറോ ടിക്കറ്റ് നൽകി. ബസ് യാത്രയുടെ തുടക്കത്തിൽ നിരവധി വനിതകൾ കയ്യടിച്ച് പാട്ടുംപാടി നഗരയാത്ര നടത്തിയ ശേഷമായിരുന്നു വൈക്കത്തെ ആദ്യ സൗജന്യ യാത്ര ബസ് ഇന്ന് സർവീസ് തുടങ്ങിയത്. നഗരം ചുറ്റി സ്റ്റാൻഡിലെത്തിയ ശേഷമാണ് വൈക്കത്തെ ആദ്യ വനിത സൗജന്യ യാത്ര ബസിൻ്റെ ആദ്യ യാത്ര രാവിലെ വൈറ്റിലക്ക് പുറപ്പെട്ടത്. കെ.പി.സി.സി.മെമ്പര്‍ മോഹന്‍.ഡി.ബാബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സെന്‍ ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, യു.ഡി.എഫ് ഭാരവാഹികള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാര്‍, വനിതാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നും ആലപ്പുഴ, പാലാ, തൊടുപ്പുഴ, എറണാകുളം, കോട്ടയം, മേഖലകള്‍ കേന്ദ്രീകരിച്ച് 34 ഓര്‍ഡിനറി സര്‍വീസുകളാണ് ഉള്ളത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും