വൈക്കത്ത് നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തു: പേവിഷ ബാധയെന്ന് സംശയം.

വൈക്കം: നഗരസഭ പത്താം വാർഡിൽ അണിമംഗലത്ത് റോഡിൽ കഴിഞ്ഞ ദിവസം നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തു. ചത്ത തെരുവ് നായ്ക്ക് പേവിഷബാധ എന്ന് സംശയം. പേവിഷബാധ സംശയിക്കുന്ന നായ മറ്റു നിരവധി നായ്ക്കളെ കടിക്കുകയും ചെയ്തതോടെ പ്രദേശവാസികളെ ആകെ ഭീതിയിലാണ്. പേവിഷബാധ എന്ന് സംശയിക്കുന്ന തെരുവ് നായ കവിയിൽ മഠം റോഡിൽ അണിമംഗലം ഭാഗത്ത് ഏതാനും ദിവസങ്ങളായി പ്രസവിച്ച് കിടക്കുകയായിരുന്നു. കുട്ടികളുമായി കിടക്കുന്നതിനിടെയാണ് മറ്റ് നിരവധി നായ്ക്കളെ കടിച്ചത്. തുടർന്ന് പരിസരവാസികളുടെ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ വൈകിട്ടോടെ ചത്തു. സംഭവത്തെ തുടർന്ന് നഗരസഭയിൽ നിന്നും ജീവനക്കാർ എത്തി ചത്ത നായയെ പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലുള്ള കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനാ ഫലം ലഭിച്ചാലെ പേവിഷബാധ സ്ഥിരീകരിക്കാനാകു. അതെ സമയംചത്ത നായയുടെ കടിയേറ്റ മറ്റു നായ്ക്കൾ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്നും ഭീതി മൂലംപുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യമാണെന്നും പരിസരവാസികൾ പറയുന്നു. വൈക്കം മഹാദേവ ക്ഷേത്ര പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും അക്രമകാരികളായ തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യം മൂലം പുലർച്ചെ ക്ഷേത്ര ദർശനത്തിനും പ്രഭാത സവാരിക്കും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് വൈക്കം നിവാസികൾ