വൈക്കത്തെ ലഹരിമരുന്ന് വേട്ട: ഒരാൾ കൂടി അറസ്റ്റിൽ

വൈക്കം: വൈക്കത്ത് കഴിഞ്ഞ ദിവസം നടന്ന വൻ ലഹരി മരുന്ന് വേട്ടയിൽ വൈക്കപ്രയാർ സ്വദേശിയായ യുവാവിന് രാസ ലഹരിമരുന്ന് വാങ്ങാൻ പണം നൽകിയ കോട്ടയം സ്വദേശിയായ യുവാവും പിടിയിലായി. പെരുമ്പായിക്കാട് മള്ളുശ്ശേരി പാറയിൽ ലിബിൻ ജോൺ (30) നെ ആണ് വെള്ളിയാഴ്ച വൈക്കം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന 34.28 ഗ്രാം എം.ഡി.എം.എയുമായി വൈക്കം സ്വദേശി വിഷ്ണു പോലിസിൻ്റെ പിടിയിലായിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് യുവാവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ നിരോധിത ലഹരി വസ്തു കണ്ടെടുത്തത്. തുടർന്ന് യുവാവിനെ ചേദ്യം ചെയ്തതിലും ഫോൺ പരിശോധനയിലുമാണ് കോട്ടയം സ്വദേശിയായ യുവാവ് പണം അയച്ചത് കണ്ടെത്തിയത്. വൈക്കം എസ് എച്ച് ഒ എസ്. സുഖേഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസിൻ്റെ ആൻ്റി സോഷ്യൽ ലിസ്റ്റിൽപ്പെട്ട ഇയാൾ ഗാന്ധിനഗർ ഉൾപ്പടെയുള്ള സ്റ്റേഷനുകളിൽ 4 ഓളം കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.