കുന്നപ്പിള്ളി ബാപ്പുജി സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ബഷീർ സ്മാരകം സന്ദർശിച്ചു
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 32 -ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പെരുവ കുന്നപ്പിള്ളി ബാപ്പുജി സെൻട്രൽ സ്ക്കൂൾ വിദ്യാർത്ഥികൾ തലയോലപ്പറമ്പിലെ ബഷീർ സ്മാരകം സന്ദർശിച്ചു.
മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും ബഷീർ സ്മാരകത്തിലെ ആർട് ഗാലറി, ലൈബ്രറി, ബഷീർ പ്രതിമ എന്നിവയുടെ സവിശേഷതകളെ സംബന്ധിച്ചും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ സെക്രടറി ഡോ.സി.എം. കുസുമൻ വിശദീകരിച്ചു.

പാത്തുമ്മയുടെ മകളും ബഷീർ കഥാപാത്രവുമായ ഖദീജയുടെ സാന്നിദ്ധ്യം കുട്ടികൾക്ക് കൗതുകവും ആവേശവുമായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ മാതു തോമസ്സ്, വൈസ് പ്രിൻസിപ്പാൾ പ്രശാന്ത് വി. അദ്ധ്യാപകരായ തോമസ്സ് മാത്യു, അരുൺ രവീന്ദ്രന്‍, സിനി ടി.കെ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Comments ()