കേരള പത്മശാലീയ സംഘം വൈക്കം താലൂക്ക് കൗണ്‍സില്‍ സമ്മേളനം
വൈക്കം: കൈത്തറി മേഖലയിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് പത്മശാലിയ വൈക്കം താലൂക്ക് കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. കുലശേഖരമംഗലം എസ്.എം.കെ.പി സമാജം ഹാളില്‍ നടന്ന സമ്മേളനം കെ.ബിനി മോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. ബാബു, ഖജാന്‍ജി പി. പ്രദീപ് കുമാര, മറവന്‍തുരുത്ത് ഗ്രാമ പഞ്ചായത്തംഗം പി.ആര്‍. ശരത്കുമാര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ആര്‍.ശങ്കരന്‍ കുട്ടി, ബി. സോമനാഥന്‍ പിള്ള, എം.വി. ശിവകുമാർ, താലൂക്ക് സെക്രട്ടറി ജയചന്ദ്രന്‍ സാരംഗി, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള കുലശേഖരമംഗലം ശാഖ സെക്രട്ടറി വി.കെ. രാജപ്പന്‍ പിള്ള, ടി.ആര്‍. ഗിരിജ, പ്രീത രാമചന്ദ്രന, മിനിമോള്‍, സ്മിത സുധിര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൈത്തറിയുമായി ബന്ധപ്പെട്ട ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും കൂടാതെ ദേവസ്വം ബോര്‍ഡിലും സമുദായ പ്രാതിനിധ്യം നല്‍കണമെന്നും പട്ടാര്യ, ശാലിയ, ദേവാംഗ സമുദായങ്ങള്‍ക്ക് പ്രത്യേക 3 ശതമാനം സംവരണം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചടങ്ങില്‍ എസ്.എസ്.എല്‍.സി - പ്ലസ് ടൂ - ഡിഗ്രി കോഴ്‌സുകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ഭാരവാഹികളായി മോഹനന്‍ പുതുശ്ശരി (പ്രസിഡന്റ്) ജയചന്ദ്രന്‍ സാരംഗി (സെക്രട്ടറി) പി.പി. ബാബു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
Comments ()