മുഖസന്ധ്യാവേല മൂന്നാം ദിനം എഴുന്നള്ളിപ്പ്
വൈക്കം: മുഖസന്ധ്യാവേല മൂന്നാം ദിനം പ്രഭാത എഴുന്നള്ളിപ്പ് നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവാന്റെ തങ്കത്തിടമ്പ് കൊടിമരച്ചുവട്ടിൽ ആനപ്പുറത്തെഴുന്നള്ളിച്ചു. ആചാരപ്രകാരം മൂന്ന് പ്രദക്ഷിണങ്ങൾ നടന്നു. രാത്രി വിളക്ക് എഴുന്നള്ളിപ്പും നാളെ നടക്കുന്ന രണ്ട് എഴുന്നള്ളിപ്പുകളും കൂടി കഴിഞ്ഞാൽ മുഖസന്ധ്യ വേല ചടങ്ങുകൾക്ക് സമാപനമാകും. നിരവധി ഭക്തജനങ്ങൾ മുഖസന്ധ്യവേല മൂന്നാ ദിവസം പ്രഭാതശ്രീബലി എഴുന്നള്ളിപ്പ് ദർശിച്ചു മടങ്ങി. നാളെ നടക്കുന്ന വിളക്കെഴുന്നള്ളിപ്പോടെയാണ് മുഖസന്ധ്യവേല സമാപിക്കുന്നത്. ഇനി കൊടിയേറ്റിനു മുന്നോടിയായി നടക്കുന്ന സമൂഹസന്ധ്യാവേലകളും ഒറ്റപ്പണം സമർപ്പിക്കലും ആണ് അഷ്ടമി ഉത്സവ മുന്നോടിയായി നടക്കുന്ന ചടങ്ങുകൾ.
Comments ()