Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

പ്രായപൂർത്തിയാകും മുൻപ് സ്‌കൂട്ടറോടിച്ച് അപകടം: നഷ്ടപരിഹാരം നൽകിയില്ല, വൈക്കം സ്വദേശിക്ക് 90 ദിവസം തടവുശിക്ഷ

പ്രായപൂർത്തിയാകും മുൻപ് സ്‌കൂട്ടറോടിച്ച് അപകടം: നഷ്ടപരിഹാരം നൽകിയില്ല, വൈക്കം സ്വദേശിക്ക് 90 ദിവസം തടവുശിക്ഷ

വൈക്കം: പ്രായപൂർത്തിയാകും മുൻപ് സ്‌കൂട്ടർ ഓടിച്ച് അപകടം വരുത്തിയ കേസിൽ നഷ്ടപരിഹാരം നൽകിയില്ല. വൈക്കം സ്വദേശിയായ പ്രതിക്ക് 90 ദിവസത്തെ തടവുശിക്ഷ. ഇപ്പോൾ 23 വയസ്സുള്ള വൈക്കം പോളശ്ശേരി കോഴിക്കോട്ട് വീട്ടിൽ ബിബിൻ ബാബുവിനെയാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്‌ജി പ്രസൂൺ മോഹൻ തടവുശിക്ഷയ്ക്കു വിധിച്ചത്. 2019 നവംബർ 11നാണു കേസിനിടയാക്കിയ അപകടം ഉണ്ടായത്. 17 വയസ്സ്കാരനായ ബിബിൻ ഡ്രൈവിങ് ലൈസൻസില്ലാതെയും ഇൻഷുറൻസ് പരിരക്ഷയില്ലാതെയുമാണ് സ്കൂട്ടർ ഓടിച്ച് അപകടം ഉണ്ടാക്കിയത്.

ബിബിൻ ബാബുവാണ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന വിധി ഉണ്ടായത്. എന്നാൽ ഈ തുക നൽകാത്തതിനെ തുടർന്നാണ് ഇപ്പോൾ തടവ്ശിക്ഷ വിധിച്ചത്. വൈക്കം മുരിയൻകുളങ്ങര റോഡിൽ വച്ച്, കാൽനടയാത്രക്കാരായ വയോധികനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പേരക്കുട്ടി രണ്ടര വയസ്സുകാരനെയും ഇടിച്ചു പരുക്കേൽപിച്ച കേസിലാണ് വിധി. പരുക്കേറ്റ വയോധികന് മൂന്നര ലക്ഷം രൂപയും രണ്ടര വയസ്സുകാരന് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകാൻ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 2025 ജനുവരി 27 നാണ് വിധിച്ചത് എന്നാൽ. വാറന്റുമായി കോടതി ആമീൻ പലതവണ ഇയാളുടെ വീട്ടിലെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നുള്ള നടപടിക്രമങ്ങളിലാണ് 90 ദിവസത്തെ തടവ് ശിക്ഷ വിധിയുണ്ടായത്. വാദിക്കാർക്കു വേണ്ടി അഡ്വക്കേറ്റ് പി. രാജീവാണ് ഹാജരായത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും