പടിഞ്ഞാറേനട - വടക്കേനട റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം: കുഴി ടാറിട്ട് നികത്തി
എസ്. സതീഷ്കുമാർ
വൈക്കം: പടിഞ്ഞാറേനട-വടക്കേനട റോഡിൽ രണ്ട് വളവുകള്‍ക്ക് മധ്യത്തിലായി റോഡിൽ ഉണ്ടായിരുന്ന അപകട കുഴി ടാർ ഇട്ട് നികത്തി. ജലവിതരണ പൈപ്പ് നന്നാക്കാനായി കുഴിച്ച കുഴി കിടങ്ങായി മാറിയ സ്ഥിതിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഇവിടുത്തെ അപകടാവസ്ഥ വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്ത് വന്ന് അടുത്തദിവസം തന്നെ ഒരു പാക്കറ്റ് ടാർ മിക്സർ ഇട്ട് ഇരു ചക്രവാഹനങ്ങൾ തെറിച്ച് വീഴുന്ന ഗുരുതര അപകടാവസ്ഥ ഒഴിവാക്കിയിരുന്നു. വളവ് തിരിഞ്ഞ് കുഴിയറിയാതെ വേഗതയിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾ അടക്കം നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്ന ഗുരുതര സ്ഥിതി ഉണ്ടായതിനെ തുടർന്നാണ് വൈക്കം വാർത്ത വിഷയം അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചത്.

ഉടനെതന്നെ അധികൃതരുടെ നടപടി ഉണ്ടായെങ്കിലും ഇന്നാണ് കുഴി പൂർണ്ണമായി നികത്തി അപകടാവസ്ഥ പൂർണമായും ഒഴിവാക്കിയത്.
Comments ()