കെ.പി.എം.എസ് വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി
വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്ത്വത്തില്‍ യൂണിയന്‍ ഓഫീസില്‍ വാര്‍ഷിക സമ്മേളനം നടത്തി. സംസ്ഥാന ട്രഷറര്‍ സി.എ. ശിവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.കെ. രാജപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഉല്ലല രാജു, ഈശ്വരി അജി, പി. കുഞ്ഞന്‍, ശ്രീലത സായ്, സൈബന്‍ കുമാര്‍, യൂണിയന്‍ സെക്രട്ടറി എം.കെ. രാജു, ട്രഷറര്‍ അശോകന്‍ കല്ലേപ്പളളി, കെ.പി. ഹരി, ശകുന്തള രാജു, ഓമന ശങ്കരന്‍, ബ്രിജിത്ത്‌ലാല്‍, സാമോന്‍, തങ്കമണി, വാസു വടയാര്‍, സജീവ് പഴംവെട്ടി, മനോഹരന്‍ തലയാഴം എന്നിവര്‍ പ്രസംഗിച്ചു. രാവിലെ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നില്‍ ദീപം തെളിയിച്ച് പുഷാപാര്‍ച്ചന നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് സി.പി. കുഞ്ഞന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി.
Comments ()