എല്ലാ വിഭാഗങ്ങളെയും ഒരെ പോലെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മോൻസ് ജോസഫ്
വൈക്കം: എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തി അവരുടെ പ്രതീക്ഷകള്‍ സഫലമാക്കുകയാണ് വി. ഡി. സതീശന്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ഏകദിന സെമിനാറും ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ബിനിനമോന്‍ എം. എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. ജി. മനോജ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് മൂടിമല, അഡ്വ.കെ. അജിത, മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സുജ മനോജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ.കെ. കരുണാകരൻ എന്നിവര്‍ പ്രസംഗിച്ചു.
Comments ()