Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വിപ്ലവഗായിക പി.കെ. മേദിനി ഇനി 'റെഡ് സല്യൂട്ടി'ന്റെ തണലിൽ

വിപ്ലവഗായിക പി.കെ. മേദിനി ഇനി 'റെഡ് സല്യൂട്ടി'ന്റെ തണലിൽ

വൈക്കം: പി.കെ. മേദിനിയെന്ന കേരളത്തിൻ്റെ വിപ്ലവ ഗായികയെ രാഷ്ട്രീയ കക്ഷിഭേദമില്ലാതെ രാഷ്ട്രീയ കേരളം റെസ് സല്യൂട്ട് എന്ന വീട്ടിലേക്ക് കൈപിടിച്ചാനയിച്ചു. സി.പി.ഐ നേതൃത്വം വൈക്കം തോട്ടകത്ത് നിർമ്മിച്ച് നൽകിയ വീട്ടിലാണ് ഇനി ഈ വിപ്ലവ വാനമ്പാടിയുടെ താമസം.

കക്ഷിഭേദമില്ലാതെ നിരവധി രാഷ്ട്രീയ വ്യക്തിത്വങ്ങളാണ് ഇന്ന് റെഡ് സല്യൂട്ട് മുറ്റത്ത് എത്തിയത്. വീടിന് മുന്നിൽ നിലവിളക്ക് തെളിച്ച് വി.കെ മേദിനി സഖാക്കളുടെ കൈപിടിച്ച് റെഡ് സല്യൂട്ടിൽ പ്രവേശിച്ചു. സഖാക്കളുമായി അടുക്കളയിലെത്തി പാല് കാച്ചലിന് തീതെളിച്ചു. പിന്നെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സി.പി.എം മുതിർന്ന നേതാവ് വൈക്കം വിശ്വനടക്കം നേരെത്തെ തന്നെ റെഡ് സല്യൂട്ടിലെത്തിയിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, കെ.ബിനിമോൻ എം.എൽ.എ., നഗരസഭ ചെയർ പേഴ്സൻ അബ്ദുൾ സലാം റാവുത്തർ, സുരേഷ് കുറുപ്പ്, സി.എസ് സുജാത, സജിത മഠത്തിൽ, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരും സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും സി.പി.ഐ നേതൃത്വത്തിനുമൊപ്പം ചടങ്ങിൽ പങ്കെടുത്തു. പ്രസംഗത്തിനിടെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനം അനുസ്മരിച്ച വൈക്കം വിശ്വൻ വികാരാധീനനായി.

പാർട്ടി വൈക്കത്ത് മേദിനിക്ക് വീടൊരുക്കിയെങ്കിലും അത് കമ്മ്യൂണിസ്റ്റ് സംരംഭമായി കരുതുന്നില്ലെന്നും വൈക്കത്തെ എല്ലാവരും ഒരുമിച്ചിച്ച് മേദിനിക്കൊപ്പം വീടിന് കാവാലും കരുതലുമായി ഉണ്ടാവുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ മേദിനിയുടെ പാട്ടുകളിൽ എന്നും ലാൽസലാം തിളങ്ങി നിന്നിരുന്നെന്നും കേരളത്തിൻ്റെ പൊതു അജണ്ടയ്ക്കായി എല്ലാ രാഷ്രീയ കക്ഷികളും ഒരുമിച്ച് നിൽക്കണമെന്നു മായിരുന്നു വേദിയിലെ കൂട്ടായ്മകണ്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞത്. യുവജനങ്ങളുടെ വേഗത്തിൽ പുരോഗതി എന്ന ലക്ഷ്യം കണ്ട് മാറ്റങ്ങൾ വേണമെങ്കിൽ അതിന് തയ്യാറാകാൻ ഒത്തൊരുമിക്കണമെങ്കിൽ അത് വേണമെന്നും സ്പീക്കർ കൂട്ടായമയുടെ വേദിയിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്ഥലത്തിൻ്റെയു വീടിൻ്റെയും രേഖകൾ ബിനോയ് വിശ്വം മേദിനി ക്ക് കൈമാറി. സജിത മഠത്തിലിൻ്റെ മേദിനിയെ കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും