കാലാവസ്‌ഥ മാറുന്നു... നമുക്കും മാറാം...
എസ്. സതീഷ്കുമാർ
വൈക്കം: കാലാവസ്‌ഥ മാറുന്നു... നമുക്കും മാറാം.... ജില്ലയിലെ ആദ്യ ജനകീയ സമിതി രൂപീകരണ ആലോചന യോഗം വൈക്കം ടി.വിപുരത്ത് നടന്നു. ടി.വി.പുരം ഗ്രാമപഞ്ചായത്തും വയനാട് ഹ്യൂം സെൻ്റർ, തുരുത്തിക്കര സയൻസ് സെൻറർ, ടി.വി പുരം ഗ്രാമശാസ്ത്ര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടി.വി പുരം ഗ്രാമ പഞ്ചായത്തിൽ മഴയെ അറിയാം മഴയെ അളക്കാം എന്ന പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 25 കേന്ദ്രങ്ങളിൽ മഴ മാപിനികൾ സ്‌ഥാപിച്ച് ഗ്രാമപഞ്ചായത്തിലെ മഴ അളക്കുന്നതിനും പഠിക്കുന്നതിനും മഴയറിവുകളും കാലാവസ്‌ഥാ മാറ്റങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് കാലാവസ്‌ഥാ മാറ്റങ്ങളോടൊപ്പം നമുക്കെങ്ങനെ ജീവിക്കാമെന്നും, അങ്ങനെ നമ്മുടെ ഭാവി പദ്ധതി ആസൂത്രണ പ്രവർതനങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും വേണ്ടിയുള്ള ശ്രമത്തിനാണ് തുടക്കമിട്ടത്.

കോട്ടയം ജില്ലയിൽ ആദ്യമായി നടക്കുന്ന ഈ പ്രവർത്തനത്തിന് ടി.വി പുരം ഗ്രാമ പഞ്ചായത്താണ് മുൻകൈ എടുത്തത്. പദ്ധതി വിശദീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്ന ആലോചനാ യോഗമാണ് നടന്നത്.വയനാട് ഹൂം സെൻ്റർ റിസർച്ച് അസിസ്റ്റൻ്റ് ഹൃദ്യ രേവതി പരിപാടിയിൽ പദ്ധതിവിശദീകരിച്ചു. ടി.വി. പുരം വയോജന വിശ്രമ കേന്ദ്രത്തിൽ നടന്ന യോഗംപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. ടി.എസ്. അമൃതനാഥ് അദ്ധ്യക്ഷത വഹിച്ചു. വി.വി. പ്രമോദ്, കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
കലാവസ്ഥ മാറുന്നു നമുക്കും മാറാം... മഴയെ അറിയാം, മഴയെ അളക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.
Comments ()