വേമ്പനാട്ട് കായൽ നീന്തി കടന്ന ഇരട്ട സഹോദരിമാരെ തപാൽ വകുപ്പ് അനുമോദിച്ചു
വൈക്കം: ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വേമ്പനാട്ടുകായൽ നീന്തി കടന്ന് നേട്ടം കൈവരിച്ച അഞ്ചു വയസ്സുള്ള ഇരട്ട സഹോദരിമാരായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ നൈവേദ്യ ഹരീഷ്, നിഹാരിക ഹരീഷ് എന്നിവരെ കോട്ടയം തപാൽ വകുപ്പിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അവരുടെ ധൈര്യത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമായി സ്വന്തം ചിത്രങ്ങൾ പതിച്ച മൈ സ്റ്റാമ്പ് സമ്മാനമായി നൽകി. വൈക്കം തപാൽ വകുപ്പ് ഇൻസ്‌പെക്ടർ പി. സുധീപ് അധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് ഉദ്യോഗസ്ഥരായ അഞ്ചു ബോസ്, ജി. സീനാമോൾ, എസ്. അനിൽ എന്നിവർ പ്രസംഗിച്ചു.