വെളളാള ഐകമത്യ വനിതാ സമാജം ഓണാഘോഷം നടത്തി

വൈക്കം: വൈക്കം വെളളാള ഐകമത്യ വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. വെളളാള ഐക്യമത്യ സംഘം പ്രസിഡന്റ് പി.കെ. പുരുഷോത്തമന്‍ പിളള ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് സുമ ശ്രീശന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി. എസ്. പിളള, വെളളാള ഐകമത്യ സംഘം സെക്രട്ടറി വി. വിനോദ്കുമാര്‍, സംഘം കമ്മിറ്റി അംഗങ്ങളായ ശ്രീശന്‍ മഹേശന്‍ പിളള, ഡി. സുബ്രഹ്‌മണ്യന്‍ പിളള എന്നിവര്‍ പ്രസംഗിച്ചു. വെളളാള ഐകമത്യ സംഘം പ്രസിഡന്റ് പി.കെ. പുരുഷോത്തമന്‍ പിളള, വനിതാ സമാജം മുന്‍ കമ്മിറ്റി അംഗം എസ്. ചാന്ദിനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തി.