Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വെള്ളിയാഴ്ച ചെറിയ പെരുന്നാൾ; ഈദ് നമസ്കാരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

വെള്ളിയാഴ്ച ചെറിയ പെരുന്നാൾ; ഈദ് നമസ്കാരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

വൈക്കം: ഒരു മാസം നീണ്ട റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ചു വെള്ളിയാഴ്ച ചെറിയ പെരുന്നാൾ. ഈദുല്‍ ഫിത്തറിന്റെ വരവറിയിച്ചു ഇന്നലെ ശവ്വാൽ മാസപ്പിറവി കണ്ടതോടെ ഇശാ നമസ്‌കാരം മുതല്‍ തന്നെ പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി. ആഘോഷരാവില്‍ മൈലാഞ്ചിയിടലും മറ്റുമായി വീടുകളും നിറഞ്ഞു. രാവിലെ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കുലശേഖരമംഗലം സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.30ന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും ഹാഫിള് അസ്ഹർ സ്വലാഹി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സലഫി മസ്ജിദിന്റെ നേതൃത്വത്തില്‍ പാലസ് ഓഡിറ്റോറിയം ഗ്രൗണ്ടിലെ ഈദ് ഗാഹില്‍ രാവിലെ 7.15ന് നടക്കുന്ന ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
വൈക്കം ടൗണ്‍ ജുമാ മസ്ജിദിൽ രാവിലെ എട്ടിന് ഹുസൈര്‍ ബാഖവി,
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയിൽ രാവിലെ എട്ടിന് ബുഖാരി ഫൈസി, കാട്ടിക്കുന്ന് ജുമാമസ്ജിദിൽ രാവിലെ എട്ടിന് വി.എ.എം ഫാറൂഖ് ഫൈസി, ചെമ്പ് ജുമാ മസ്ജിദിൽ രാവിലെ എട്ടിന് ഇഷാം ബദരി ബാഖവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദിൽ രാവിലെ എട്ടിന് ഷെമീര്‍ അല്‍ കാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദിൽ രാവിലെ എട്ടിന് മുഹമ്മദ് ഷഫീഖ് മള്ഹരി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയിൽ രാവിലെ 8.30ന് കമറുദ്ദീന്‍ മുസ്ലിയാർ, മണകുന്നം ജുമാ മസ്ജിദിൽ രാവിലെ 8.30ന് ജലീല്‍ മന്നാനി, കരിപ്പാടം മുഹിയുദ്ദീന്‍ പള്ളിയിൽ രാവിലെ 8.30ന് അല്‍ അമീന്‍ ജൗഹരി,
വടകര മുഹിയുദ്ദീന്‍ ജുമാ മസ്ജിദിൽ രാവിലെ എട്ടിന് ബഷീര്‍ സഅദി, മിഠായികുന്നം ജുമാ മസ്ജിദിൽ രാവിലെ എട്ടിന് മുഹമ്മദ് ഷെഫീഖ് മന്നാനി, തലപ്പാറ ജുമാ മസ്ജിദിൽ രാവിലെ എട്ടിന് റഫീഖ് ബാഖവി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാ മസ്ജിദിൽ രാവിലെ എട്ടിന് മുഹമ്മദ് സലിം മിസ്ബാഹി, എച്ച്എന്‍എല്‍ ജുമാ മസ്ജിദിൽ രാവിലെ എട്ടിന് ഉബൈദുള്ള സഖാഫി, ഇറുമ്പയം ജുമാ മസ്ജിദിൽ രാവിലെ എട്ടിന് അബ്ദുല്‍ ഹക്കീം അല്‍ഹാദി,
ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയിൽ അബ്ദുല്‍ സമദ് ബാഖവി എന്നിവർ ഈദ് നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകും.