🔴 BREAKING..

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗനവാടികളിലെ നിയമനവുമായി ബന്ധപ്പെട്ട പ്രസ്താവന രാഷ്ട്രീയപ്രേരിതം

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗനവാടികളിൽ നിലവിൽ നടന്നിട്ടുള്ള നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് നടത്തിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സോണിക പറഞ്ഞു.
2017ൽ അപേക്ഷ ക്ഷണിക്കുകയും 2022ൽ സർട്ടിഫിക്കറ്റ് പരിശോധനയും ഇന്റർവ്യൂ നടത്തി 2024 ഫെബ്രുവരിയിൽ സാമൂഹിക ക്ഷേമ വകുപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ റാങ്ക് ലിസ്റ്റ് പഞ്ചായത്ത് ഓഫീസിലും ബന്ധപ്പെട്ട ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് പൊതുജനങ്ങൾക്ക് എല്ലാം പരിശോധിക്കാൻ കഴിയുന്ന നിലയിൽ ഒന്നരവർഷം മുമ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിനെ സംബന്ധിച്ച് നാളിതുവരെ ആരുടെയും ഭാഗത്തുനിന്ന് യാതൊരു പരാതിയും ഉണ്ടായിട്ടുള്ളതല്ല ഇതിനിടയിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്നും വർക്കർ തസ്തികയിലേക്ക് മൂന്നു പേരെയും ഹെൽപ്പർ തസ്തികയിലേക്ക് ഒരാളെയും നിയമിച്ചിട്ടുണ്ട് തുടർന്ന് 2027 ജനുവരി വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും ഉള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതാണ്. യാഥാർത്ഥ്യം ഇതായിരിക്കെ വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അപകീർത്തിപ്പെടുത്തുന്നതിന് പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിക കെ എൻ പ്രസ്താവനയിലൂടെ അറിയിച്ചു.