വെള്ളൂർ പഞ്ചായത്ത്തല പ്രവേശനോത്സവം
വെള്ളൂർ: വെള്ളൂർ പഞ്ചായത്ത്തല പ്രവേശനോത്സവം കരിപ്പാടം കാരുണ്യ മാതാ എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജിദ യൂസുഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. മാത്യു കുഴുപ്പള്ളിൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ എസ്.ജെ.സി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാൻ്റി സനൽ, വാർഡ് മെമ്പർ രാഹുൽ റ്റി, പി.ടി.എ പ്രസിഡൻ്റ് കെ.എൻ ജിജിത്, എം.പി.ടി.എ പ്രസിഡൻ്റ് വിഷ്‌ണു പ്രീയ, സ്റ്റാഫ് പ്രതിനിധി കെ.എം ഷെമീർ എന്നിവർ പ്രസംഗിച്ചു. ലക്ഷ്‌മി ജോഷി, നീലാംബരി കെ. നമ്പൂതിരി എന്നിവർ ഗാനാലാപനം നടത്തി. തുടർന്ന് നവാഗതരെ മധുരം നൽകിയും വർണ്ണ കിരീടങ്ങളണിയിച്ചും സ്വീകരിച്ചു.
Comments ()