Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

വെള്ളൂർ എഫ്.എച്ച്.സി സബ് സെന്ററുകളുടെ കെട്ടിട നിർമ്മാണോദ്ഘാടനം

വെള്ളൂർ എഫ്.എച്ച്.സി  സബ് സെന്ററുകളുടെ കെട്ടിട നിർമ്മാണോദ്ഘാടനം
വെള്ളൂർ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുള്ള സബ് സെന്ററുകളുടെ കെട്ടിട നിർമ്മാണോദ്ഘാടനം കെ. ബിനിമോൻ എം.എൽ.എ നിർവ്വഹിക്കുന്നു

​വെള്ളൂർ: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുള്ള വെള്ളൂർ, വടകര, വരിക്കാംകുന്ന് സബ് സെന്ററുകളുടെ പുതിയ കെട്ടിട നിർമ്മാണോദ്ഘാടനം  കെ. ബിനിമോൻ എം.എൽ.എ നിർവ്വഹിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പദ്ധതിപ്രകാരം ഈ സബ് സെന്ററുകളെ വെൽനസ് സെന്ററുകളായി ഉയർത്തുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടങ്ങൾ മാറ്റി പുതിയവ നിർമ്മിക്കുന്നത്. 2023-2024 പദ്ധതിയിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ വീതം അനുവദിച്ചാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

​വെള്ളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ വിഷയാവതരണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം  വിജയമ്മ ബാബു, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.എസ്. സുമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാൻ്റി, ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ റെജി അറയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. ഷാജി, വാർഡ് മെമ്പർമാരായ ടി.വി. ബേബി, സജിത പി.കെ, അനു രാജു, അമ്പിളി അജിത്, ജോഷ്മി ജോൺ, എം.വി. മാത്യു, സാജൻ. ജി,വി. എൻ. ബാബു, ടി. രാഹുൽ, ബിന്ദു സണ്ണി, ബിന്ദു മുരളി, അതുല്യമോൾ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ സ്വാഗതവും വെള്ളൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ബിനാഷ ശ്രീധർ നന്ദിയും പറഞ്ഞു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും