വെള്ളൂരിൽ പുഴു ശല്യം രൂക്ഷം
വെളളൂർ: വെള്ളൂരിൽ പുഴു ശല്യം വ്യാപകമാകുന്നു. പുഴുവിൻ്റെ സ്പർശനം ഏറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയതോടെ ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പഞ്ചായത്ത് രണ്ടാം വാർഡിൽ പമ്പ് ഹൗസിനു സമീപം മരങ്ങളിലും വീടിന്റെ പരിസരങ്ങളിലുമാണ് കറുത്ത വലിയ പുഴുക്കൾ വ്യാപകമായത്. ഇത് വലിയതോതിൽ പെരുകകയും ചെയ്തതാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. വാർഡ് പഞ്ചായത്ത് അംഗം ടി.വി. ബേബി കൃഷി വകുപ്പിനെയും, ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചതിനെ തുടർന്നാണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയത്. പുഴുക്കളെ നശിപ്പിക്കുനുള്ള നടപടിക്കായാണ് ശ്രമം നടക്കുന്നത്.

Comments ()