Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

​വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം; കുറുപ്പന്തറയിൽ പെട്രോളൊഴിച്ച് ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ

എസ് സതീഷ് കുമാർ

​വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം; കുറുപ്പന്തറയിൽ പെട്രോളൊഴിച്ച് ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ

കോട്ടയം: വി.ഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർ ജയിച്ചു കഴിഞ്ഞ് തമ്മിൽ തല്ലുന്നതിൽ പ്രതിഷേധം അറിയിച്ചും കോട്ടയം കുറുപ്പതറയിൽ റോഡിൽ ഒരു ആത്മഹത്യ പ്രകടനം.

0:00
/2:21

പ്രദേശത്തെ ഓട്ടോ ഓടിക്കുന്ന ഫ്രാൻസിസ് എന്നയാളാണ് തന്റെ പെട്ടി ഓട്ടോയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി പ്രകടനം നടത്തിയത്. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയിരുന്നു. പതിനഞ്ച് മിനിറ്റോളം ആത്മഹത്യാ ഭീഷണി പ്രകടനം നടത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ പോലീസിനെ ഏൽപ്പിച്ചു. പിന്നെ ഓട്ടോയിൽനിന്ന് താഴെയിറങ്ങി. അപകടം ഒഴിവാക്കാൻ ഇയാളുടെ വസ്ത്രങ്ങൾ ഊരി സുരക്ഷിതമാക്കിയ ശേഷമാണ് പോലീസ് പിൻവാങ്ങിയത്. തന്റെ പ്രകടനം കാണാൻ എത്തിയവർക്ക് നന്ദിയും സതീശന് ഒരിക്കൽ കൂടി പിന്തുണ അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയുടെ പിന്നിൽ കയറി ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് മടങ്ങിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും