സ്കൂൾ മുറ്റത്തെ വേറിട്ട സൗഹൃദം: വടക്കേനട സ്കൂളിലെ കുട്ടികൾക്ക് അവളൊരു കൂട്ടുകാരിയാണ്!
വൈക്കം: നായ്ക്കൾ നാട്ടിൽ പേടിയാകുന്ന കാലത്ത് വടക്കേനട സർക്കാർ ഹയർസെക്കൻഡറി സ്കൂളിലും പരിസരത്തുമായി കഴിയുന്ന ഒരു പെൺനായും സ്കൂൾപിള്ളേരുമായി വലിയ കൂട്ടാണ്. സ്നേഹപ്രകടനവുമായി അവൾ സ്കൂൾ കുട്ടികളുമായി വലിയ ചങ്ങാത്തവുമായി അവൾ ഒപ്പമുണ്ട്. ക്ലാസ് റൂമിൽ നിന്ന് പുറത്തിറങ്ങുന്ന സ്കൂൾ കുട്ടികളുമായി മഴയത്തും വെയിലത്തും അവൾ ഉണ്ടാവും.
ഇതുവരെ ഉപദ്രവുമൊന്നുമില്ലെങ്കിലും ചിലർക്ക് അവളെ കാണുമ്പോൾ പേടിയാണ്. ആള് പാവം ആയതിനാൽ പി.ടിഎക്കും പരാതിയില്ല. കഴിഞ്ഞദിവസം നടന്ന ലഹരി വിരുദ്ധ പരിപാടിയിലും മഴയൊന്നും വകവെക്കാതെ അവളും പങ്കെടുത്തു.
Comments ()