വെട്ടിക്കാട്ട് മുക്ക് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നു
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നു. ചില്ലറ വിൽപ്പന പ്രകാരം 5 ക്യുബിക് മീറ്റർ (എകദേശം 35.3 ക്യുബിക് അടി ) തേക്ക് തടികൾ വീട് പണിക്കായി 2025 സെപ്റ്റംബർ മാസം 19-ാം തീയ്യതി മുതൽ മൂന്നു മാസത്തേക്ക് അല്ലെങ്കിൽ സ്റ്റോക് തീരുന്നത് വരെ ലഭ്യമാണ്. ഇതിനു വേണ്ടി ആവശ്യക്കാർ ബന്ധപ്പെട്ട ലോക്കൽ ബോഡി അംഗീകരിച്ച ബിൽഡിങ് പ്ലാൻ, പെർമിറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കിയാൽ തടികൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. നമ്പർ..ഡിപ്പോ ഓഫീസർ_ 8547601572