|
Loading Weather...
Follow Us:
BREAKING

വെയര്‍ ഹൗസിങ് കോര്‍പ്പറേഷനിലെ പെന്‍ഷന്‍കാര്‍ക്ക് കോടതിവിധി ആശ്വാസമാകുന്നു

വൈക്കം: സംസ്ഥാന വെയര്‍ ഹൗസിങ്ങ് കോര്‍പ്പറേഷനിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും കുടിശ്ശികയും രണ്ടു മാസത്തിനുള്ളില്‍ നല്‍കണമെന്ന് കോടതിലക്ഷൃ കേസില്‍ ഹൈക്കോടതി വിധി.
വെയര്‍ ഹൗസിങ് കോര്‍പ്പറേഷനിലെ പെന്‍ഷന്‍കാര്‍ക്ക് റെഗുലേഷന്‍ പ്രകാരം പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ 2000 - ത്തില്‍ ഫയല്‍ ചെയ്ത കേസില്‍ 25 വര്‍ഷമായി ഹൈക്കോടതിയിലും സുപ്രീകോടതിയിലും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ വിതിയുണ്ടായതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി. നാരായണന്‍നായരും  ജനറല്‍ സെക്രട്ടറി സി. ചന്ദ്രകാന്തും പറഞ്ഞു. അറുന്നൂറില്‍പരം പെന്‍ഷന്‍കാരില്‍ ഭൂരിഭാഗം വരുന്ന വയോവൃദ്ധരും സാമ്പത്തിക ക്ലേശങ്ങളും രോഗദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന വിധിയാണ് ഉണ്ടായതെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു. പെന്‍ഷനും കുടിശ്ശികയും രണ്ടു മാസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 4 ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചിട്ടും കോര്‍പ്പറേഷന്‍ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് നീട്ടികൊണ്ടുപോവുകയായിരുന്നു എന്നും നോതാക്കള്‍ ആരോപിച്ചു.