വിദ്യാർത്ഥികൾക്കായി ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: വനം വന്യജീവി വകുപ്പ് പെരിയാർ ടൈഗർ റിസർവ് അഴുത റേഞ്ചിലെ കവണാറ്റിൻകര ഫോറസ്റ്റ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ കുമരകം എ.ബി.എം യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് കുമരകം സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എസ്സ്. ഹരികുമാരൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റൻറ് നേച്ചർ എജുക്കേഷൻ ഓഫീസർ സി ജി സുനിൽ ജൈവവൈവിധ്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഏകദിന പരിസ്ഥിതി പഠന ക്യാമ്പിന്റെ ഭാഗമായി കുമരകം പക്ഷി സങ്കേതത്തിലേക്ക് ട്രക്കിംഗ് സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ എ ബി എം യു പി സ്കൂളിലെ ഹെഡ്മാസ്റ്റർ മനോജ് വി പോൾ മുഖ്യാതിഥിയായിരുന്നു. കുമരകം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. ആർ. രജിത ,രമേശൻ,ബിജു, ശ്രീജിത്ത്,എ.ബി.എം യു പി സ്കൂളിലെ അധ്യാപകരായ എസ് മഞ്ജുഷ, അധ്യാപക രക്ഷകർത്താ സമിതി പ്രസിഡൻ്റ് വിനീത് എന്നിവർ നേതൃത്വം നൽകി.