വിജയകരമായ മാനേജ്‌മെന്റിന്റെ അടിസ്ഥാനം വ്യക്തി ബന്ധങ്ങൾ: പ്രൊഫ. എ.എസ്. ഗിരീഷ്
വൈക്കം: കാര്യക്ഷമമായി മനുഷ്യശേഷി പ്രയോജനപ്പെടുത്തുന്നതിന് അനിവാര്യമായ ഘടകം നല്ല വ്യക്തി ബന്ധങ്ങളാണെന്ന് മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ പ്രൊഫ. എ.എസ്. ഗിരീഷ് പറഞ്ഞു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിമാസ പരിപാടിയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളത്തില്‍ ലേക്ക് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എ. സൈയ്ഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. വേണു, ഡോ. എന്‍.കെ. ശശിധരന്‍, ഡോ. ജി. മധു, എം.എന്‍. പ്രസാദ്, എം. രാജു, പി. രാജേന്ദ്രപ്രസാദ്, ഡോ. രാജു മാവുങ്കല്‍, ജോഷി വിശ്വം എന്നിവര്‍ പ്രസംഗിച്ചു.